Spread the love

കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോളേജിന് താത്ക്കാലിക അവധി പ്രഖ്യാപിച്ചു.

video
play-sharp-fill

ഹോസ്റ്റലിൽ താമസിക്കുന്ന ഏകദേശം 25 വിദ്യാർത്ഥികൾക്കാണ് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. രോഗബാധിതരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെങ്കിലും ആൺകുട്ടികൾക്കും സമാന ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വയറിളക്കം സ്ഥിരീകരിച്ച

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഹചര്യത്തിൽ കോളേജ് കാമ്പസിലെ ജലസംഭരണികൾ ശുചീകരിച്ച് ക്ലോറിനേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.

പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവിഭാഗം നിർദേശിച്ചിട്ടുണ്ട്.

കോളേജ് കാമ്പസിലെ ജല സംഭരണികളിൽ നിന്നുള്ള വെള്ളമാണ് ഹോസ്റ്റലിലെ

വിദ്യാർത്ഥികൾ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്നത്.

ഈ വെള്ളത്തിൽ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കാമ്പസിലെ എല്ലാ ജല സംഭരണികളും

ശുചീകരിച്ച് അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കോളേജ് അധികൃതർ അറിയിച്ചു. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്