ഗതികെട്ടാണ് നമ്പിയ്‌ക്കെതിരെ മൊഴി നൽകിയത്, എല്ലാവരും ചേർന്ന് തന്നെ ചാരവനിതയാക്കി ; മൊഴി നൽകാൻ വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു, മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി : രമൺ ശ്രീവാസ്തവയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഫൗസിയ ഹസ്സൻ

ഗതികെട്ടാണ് നമ്പിയ്‌ക്കെതിരെ മൊഴി നൽകിയത്, എല്ലാവരും ചേർന്ന് തന്നെ ചാരവനിതയാക്കി ; മൊഴി നൽകാൻ വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു, മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി : രമൺ ശ്രീവാസ്തവയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഫൗസിയ ഹസ്സൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ രമൺ ശ്രീവാസ്തവയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസ്സൻ.

കേസിൽ നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ രമൺ ശ്രീവാസ്തവ ഉൾപ്പടെയുള്ളവർ നിർബന്ധിച്ചുവെന്നാണ് ഫൗസിയ വെളിപ്പെടുത്തിയിരിക്കുന്നത്. നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വ്യാജ മൊഴി വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു. മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ പറയുന്നു. ഐഎസ്ആർഒ ചാരക്കേസിൽ ഡി കെ ജയിൻ സമിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം ഇതാദ്യമായാണ് പരസ്യ പ്രതികരണവുമായി ഫൗസിയ രംഗത്ത് എത്തിയിരിക്കുന്നത്.

ഐഎസ്ആർഒ രഹസ്യങ്ങൾ ചോർത്തിക്കിട്ടാൻ താൻ നമ്പി നാരായണനും ശശികുമാറിനും ഡോളർ നൽകിയെന്ന് വ്യാജമൊഴി നൽകണമെന്നാണ് രമൺ ശ്രീവാസ്തവ ആവശ്യപ്പെട്ടതെന്ന് ഫൗസിയ പറയുന്നു.
ക്രൂരമർദ്ദനത്തിൽ ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വ്യാജമൊഴി നൽകിയത്. എന്നാൽ എല്ലാവരും ചേർന്ന് തന്നെ ചാരവനിതയാക്കിയെന്നും ഫൗസിയ കൂട്ടിച്ചേർത്തു.

കുറ്റസമ്മതമൊഴി വീഡിയോയിൽ പകർത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോൾ ക്യാമറയ്ക്ക് പിന്നിൽ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താൻ ആ പേര് വായിച്ചത്.

ഇത് നിരീക്ഷിച്ചുകൊണ്ട് രമൺ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയിൽ വച്ചാണെന്നും ഫൗസിയ പറയുന്നു.

കേസിന് പിന്നാലെ നമ്പി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്നാണ് ഫൗസിയുടെ ആവശ്യം. മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോൾ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിച്ച് വരുന്നത്.

Tags :