
സ്ഥിരമായി ഓൺലൈനിൽ, വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മയുടെ താക്കീത് ; പിന്നാലെ പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ: മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന അമ്മയുടെ താക്കീതിന് പിന്നാലെ പതിനാലുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. തലശ്ശേരി കൊടുവള്ളി റസ്റ്റ് ഹൗസിന് സമീപമുള്ള ആമിന ക്വാട്ടേഴ്സില്‍ അമ്മയുടെ സഹോദരിക്കൊപ്പം താമസിച്ചിരുന്ന ആദിത്യയാണ് ദാരുണമായി മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ സ്റ്റെയർകേസിന്റെ പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആദിത്യയെ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ഉള്ളൂർ സ്വദേശികളായ അനൂപ്-ധരണ്യ ദമ്ബതികളുടെ മകളാണ് ആദിത്യ. വേനലവധി ആഘോഷിക്കാൻ വേണ്ടിയാണ് ആദിത്യ കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് മാതൃസഹോദരിയുടെ വീട്ടിലെത്തിയത്. കണ്ണൂരില്‍ ജോലി ചെയ്യുന്ന മാതൃസഹോദരിയുടെ കൂടെയായിരുന്നു കുട്ടി താമസിച്ചിരുന്നത്.
ആദിത്യയെ സ്ഥിരമായി ഓണ്‍ലൈനില്‍ കണ്ടതിനെ തുടർന്ന് വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാൻ തിരുവനന്തപുരത്തുള്ള അമ്മ ഫോണിലൂടെ നിർദ്ദേശം നല്‍കിയിരുന്നതായി പറയുന്നു. ഇതിന് പിന്നാലെയാണ് ആദിത്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരി ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആദിത്യ. ദീക്ഷയാണ് ആദിത്യയുടെ സഹോദരി. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും