Spread the love

തൃശൂർ: തൃശൂർ ആളൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആളൂർ എടത്താടൻ ജംഗ്ഷന് സമീപം മാണി പറമ്പിൽ എബിയുടെയും ഷെൽഗയുടെയും ഇളയ മകൾ ഹേസലാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്.

video
play-sharp-fill

പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടന്നാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ സംസ്കാരം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group