video
play-sharp-fill

മുന്‍ എംഎല്‍എ എ യൂനുസ് കുഞ്ഞ് അന്തരിച്ചു

മുന്‍ എംഎല്‍എ എ യൂനുസ് കുഞ്ഞ് അന്തരിച്ചു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു.

80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായതിന് പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്.

കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ല്‍ മലപ്പുറത്ത് നിന്നാണ് നിയമസഭാ അംഗം ആയത്. കശുവണ്ടി വ്യവസായിയായിരുന്ന യൂനുസ് കുഞ്ഞ് പിന്നീട് വിദ്യാഭ്യാസ മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

പ്രഫഷണല്‍ കോളേജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്.
മൃതദേഹം രാവിലെ 10 മണി മുതല്‍ പള്ളിമുക്ക് യൂനുസ് കോളേജില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം വൈകിട്ട് നാലിന് കൊല്ലൂര്‍വിള ജുമാ മസ്ജിദില്‍ നടക്കും.