കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ഉദുമ മുൻ എംഎൽഎയുമായ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു; നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു
കാസർകോട്: കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ഉദുമ മുൻ എംഎൽഎയുമായ കെ പി കുഞ്ഞിക്കണ്ണൻ(75) അന്തരിച്ചു. വാഹാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
സെപ്റ്റംബര്‍ നാലിന് ഉച്ചയ്ക്ക് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ എതിരെ വന്ന ലോറിയിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഒരു യോഗത്തില്‍ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാരിയെല്ലിന് പരിക്കേറ്റ കുഞ്ഞിക്കണ്ണനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് അന്ത്യം.
1987-ലെ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം കേരള നിയമസഭയിലെത്തിയത്.
കാസര്‍കോട് ജില്ല രൂപവത്കരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റ് ആയിരുന്നു കുഞ്ഞിക്കണ്ണന്‍.