video
play-sharp-fill

നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല; പറയാൻ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്, നാണംകെട്ട കേസെന്ന് എംഎം മണി

നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല; പറയാൻ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്, നാണംകെട്ട കേസെന്ന് എംഎം മണി

Spread the love

സ്വന്തം ലേഖിക

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് നാണം കെട്ട കേസ് ആണെന്ന് മുൻ മന്ത്രി എംഎം മണി. വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പല കാര്യങ്ങളുമുണ്ടെന്ന് എംഎം മണി വ്യക്തമാക്കി. ‘കേസ് എന്നൊക്കെ പറഞ്ഞാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. നമുക്ക് അത് സംബന്ധിച്ച് എല്ലാമൊന്നും പറയാൻ പറ്റില്ല.

കേസെടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിൻറെ മുന്നിൽ കൊണ്ടുവരാനും കോടതിയിൽ ഹാജരാക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്നം. ബാക്കിയൊക്കെ കോടതിയിലെ വിചാരണയും വാദകോലാഹലവുമൊക്കെയാണ്’ എം എം മണി പറഞ്ഞു. ‘ഈ കേസ് കുറേ നാളായിട്ട് നിലനിൽക്കുന്ന നാണംകെട്ടൊരു കേസായിട്ടാണ് എനിക്ക് തോന്നുന്നത്.അങ്ങേരാണേൽ നല്ല നടനായി ഉയർന്നു വന്ന ഒരാളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനകത്തൊക്കെ ചെന്ന് ഇങ്ങേര് എങ്ങനെ ഇടപെടേണ്ടി വന്നെന്ന് എനിക്കൊരു പിടിയുമില്ല. നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതിൻറെ പിന്നിൽ വിശദമായി പരിശോധിച്ചാൽ നമുക്കൊന്നും പറയാൻ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്. അതെല്ലാം ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ഒന്നും ചെയ്യാനില്ലെന്നും എംഎം മണി പറഞ്ഞു.