ഫുട്ബോൾ കളിക്കിടെ 19 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു; ഫുട്ബോൾ മത്സരത്തില്‍ പങ്കെടുക്കാനുള്ള പരിശീലനത്തില്‍ ആയിരുന്നു സിനാൻ.
സ്വന്തം ലേഖിക
കൂത്തുപറമ്പ് : ഫുട്ബാള്‍ കളിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. നിര്‍വേലി പള്ളിക്ക് സമീപം പുളിയാച്ചേരി വീട്ടില്‍ പി.സി.സിനാൻ (19) ആണ് മരിച്ചത്.
വലിയ വെളിച്ചത്തെ ഫുട്ബോള്‍ ടര്‍ഫ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച രാത്രി 10.45 ഓടെ ആയിരുന്നു സംഭവം. മാങ്ങാട്ടിടം പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള പരിശീലനത്തില്‍ ആയിരുന്നു സിനാൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളി തീരാൻ ഒരുമിനിറ്റ് അവശേഷിക്കെ ആയിരുന്നു സിനാൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ കൂട്ടുകാര്‍ ചേര്‍ന്ന് കൂത്തുപറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയില്‍ അയതിനാല്‍ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശം നൽകി. അങ്ങോട്ട് മാറ്റുന്നതിനിടയിൽ ആയിരുന്നു സിനാൻ മരണത്തിനു കീഴടങ്ങിയത്.
Third Eye News Live
0