
തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സ തേടി;അഞ്ച് ദിവസത്തേക്ക് സ്‌കൂള്‍ അടച്ചിടാൻ നിർദേശം
സ്വന്തം ലേഖിക
തിരുവനന്തപുരം :തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തിരുവനന്തപുരം എല്‍എംഎസ് എല്‍പി സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
ആരുടെയും നില ഗുരുതരമല്ല. പ്രാഥമിക ചികിത്സ നല്‍കി കുട്ടികളെ വീടുകളിലേക്ക് അയച്ചു. സംഭവത്തില്‍ അഞ്ച് ദിവസത്തേക്ക് സ്‌കൂള്‍ അടച്ചിടാനും നിര്‍ദേശം നല്‍കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0