play-sharp-fill
ചിക്കൻ റോളിൽ നിന്ന് ഭക്ഷ്യവിഷബാധ; രണ്ടര വയസ്സുകാരൻ മരണപ്പെട്ടത് വിവാഹ വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണസാധനം കഴിച്ചതിന് ശേഷം; ആറ് കുട്ടികൾ ആശുപത്രിയിൽ

ചിക്കൻ റോളിൽ നിന്ന് ഭക്ഷ്യവിഷബാധ; രണ്ടര വയസ്സുകാരൻ മരണപ്പെട്ടത് വിവാഹ വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണസാധനം കഴിച്ചതിന് ശേഷം; ആറ് കുട്ടികൾ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട് : കേരളത്തിൽ ഭക്ഷ്യവിഷബാധ ഇപ്പോൾ തുടർസംഭവമായി മാറുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവരുന്നത് രണ്ടര വയസ്സുമാത്രമുള്ള ഒരു കുട്ടിയുടെ ഭക്ഷ്യ വിഷബാധയെ തുടർന്നുള്ള ദാരുണമരണത്തിന്റെ വാർത്തയാണ്.

കോഴിക്കോട് നരിക്കുന്നിൽ വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യാമിനാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണസാധനത്തിൽ നിന്നായിരുന്നു ഭക്ഷ്യ വിഷബാധയേറ്റത്. ഇപ്പോഴും ആറ് കുട്ടികൾ അവശ നിലയിൽ ചികിത്സയിലാണ്.

കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റത് ചിക്കൻ റോളിൽ നിന്നാണെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. വിവാഹവീട്ടിൽ നിന്നും പാർസലായി കൊണ്ടു വന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലേയും ബന്ധുവീടുകളിലേയും കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയായിരുന്നു.

ഇന്നലെയാണ് ഒരു വിവാഹവീട്ടിൽ നിന്നും അക്ബറിൻ്റെ വീട്ടിലേക്ക് ഭക്ഷണം പാർസലായി കൊണ്ടു വന്നത്. ഈ ഭക്ഷണം കഴിച്ചാണ് അക്ബറിൻ്റെ മകൻ മുഹമ്മദ് യമിന് ആരോഗ്യപ്രശ്നങ്ങളുണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.

യമിനെ കൂടാതെ മറ്റു വീടുകളിലുള്ള ആറ് കുട്ടികൾക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവരെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. താമരശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക റഫർ ചെയ്തത്.

ആകെ 11 കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാല് പേർ ഇന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. ആറ് കുട്ടികൾ ഇപ്പോൾ അവശ നിലയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.