ഞാനും ഫ്‌ലാഷാാാ..! ഫ്‌ലാഷ് മൊബിനിടയില്‍ വിദ്യാര്‍ത്ഥിനികളെ വിരട്ടി തെരുവ് നായ; ഡാന്‍സിനിടയില്‍ കുട്ടികള്‍ ചിതറിയോടി; നായയെ ഓടിച്ചത് നഗരസഭാ കൗണ്‍സിലര്‍മാര്‍
സ്വന്തം ലേഖകന്‍
വടക്കാഞ്ചേരി: നഗരസഭ നടത്തിയ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഓട്ടുപാറ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ഫ്‌ലാഷ്‌മോബിനിടയിലേക്ക് ഓടിക്കയറി. കുട്ടിക്കൂട്ടത്തിനിടയിലേക്ക് തെരുവു നായ കുരച്ചു ചാടിയതോടെ കുട്ടികളും കൂടിനിന്നവരും പരിഭ്രാന്തരായി.
സംസ്ഥാനമൊട്ടാകെ നടക്കുന്ന ലഹരിവിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായാണ് വടക്കഞ്ചേരി ഓട്ടുപാറ ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഫ്‌ലാഷ് മൊബ് അവതരിപ്പിച്ചത്. വലിയ സ്വീകാര്യതയുള്ള പരിപാടിയായതിനാല്‍ ഇത് കാണാന്‍ വിവിധ സ്‌കൂളുകളിലെ നൂറുകണക്കിനു വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. അതിനിടെയാണു നായ കുരച്ച് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരുവ് നായയുടെ ക്രൗര്യത്തിന് മുന്‍പില്‍ കുട്ടികള്‍ കിടുങ്ങി. മുഴുവന്‍ വിദ്യാര്‍ഥികളും പല ഭാഗത്തേക്കായി ചിതറിയോടിയതോടെ ഫ്‌ലാഷ് മൊബ് താലാക്കാലികമായി തടസ്സപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രനും കൗണ്‍സിലര്‍മാരും തൊഴിലാളികളും ഓടിയെത്തി നായയെ പുറത്തേക്ക് ഓടിച്ചു വിട്ടു.