
കോട്ടയം: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സായുധസേനാ പതാകദിനം ആചരിച്ചു.
മാതൃരാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ സ്മരണയ്ക്കായി കളക്‌ട്രേറ്റിൽ സ്ഥാപിച്ചിട്ടുള്ള യുദ്ധസ്മാരകത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ പുഷ്പചക്രം അർപ്പിച്ചു.
ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് കേണൽ (റിട്ട.) ജി. ജഗ്ജീവ്, ഡിവൈ.എസ്.പി. കെ.എസ്. അരുൺ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ വി.ജെ. റീത്താമ്മ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പുഷ്പാർച്ചന നടത്തി. തുടർന്ന് കളക്ടറുടെ ചേംബറിൽ നടന്ന പതാകദിനാചരണ ചടങ്ങിൽ കളക്ടർ ചേതൻകുമാർ മീണ അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതാകദിന നിധി സമാഹരണത്തിന്റെ ഉദ്ഘാടനം എൻ.സി.സി. കേഡറ്റുകളിൽനിന്ന് ആദ്യ പതാക ഏറ്റുവാങ്ങിക്കൊണ്ട് കളക്ടർ നിർവ്വഹിച്ചു. എ.ഡി.എം എസ്. ശ്രീജിത്ത് പങ്കെടുത്തു.







