Spread the love

മലപ്പുറം: മത്സ്യബന്ധ ബോട്ടില്‍ കപ്പലിടിച്ച്‌ രണ്ട് പേരെ കാണാതായി.

video
play-sharp-fill

സ്രാങ്ക് അഴീക്കല്‍ സ്വദേശികളായ അബ്ദുല്‍ സലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.

പൊന്നാനിയില്‍ നിന്നും പുറപ്പെട്ട അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുളള ‘ഇസ്‌ലാഹി’ എന്ന പേരുളള ബോട്ടിലാണ് കപ്പലിടിച്ചത്. പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്മൈല്‍ അകലെ വച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളർന്ന് കടലിലേക്ക് താഴുകയായിരുന്നു. ഇസ്‌ലാഹിയിലുണ്ടായിരുന്ന ആറ് ‘മത്സ്യത്തൊളിലാളിക ളില്‍ നാല് പേരെ കപ്പലിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ബാക്കി രണ്ട് പേർക്കായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനങ്ങള്‍ക്ക് നാവികസേനയെത്തും. അപകടമുണ്ടാക്കും വിധം കപ്പല്‍ തീരത്തോട് ചേർന്നാണ് സഞ്ചരിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.