കൊവിഡിനെ വിൽക്കാൻ വച്ച് റോഡരികിലെ മീൻ കടകൾ: എം.സി റോഡരികിലെ മീൻ കടകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലന്നു പരാതി; നടപടിയെടുക്കാതെ അധികൃതർ

കൊവിഡിനെ വിൽക്കാൻ വച്ച് റോഡരികിലെ മീൻ കടകൾ: എം.സി റോഡരികിലെ മീൻ കടകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലന്നു പരാതി; നടപടിയെടുക്കാതെ അധികൃതർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി റോഡരികിലെ മീൻ കച്ചവടവും വീടുകൾ കയറിയിറങ്ങിയുള്ള കച്ചവടും നിയന്ത്രിച്ചിട്ടും ഇതൊന്നും ബാധകമല്ലാതെ എം.സി റോഡിലെ കടകൾ. എം.സി റോഡരികിൽ റോഡ് കയ്യേറി കച്ചവടം നടത്തുന്ന മീൻ കച്ചവടക്കാരാണ് നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.

എം.സി റോഡിൽ ചങ്ങനാശേരി മുതൽ കോട്ടയം വരെയുള്ള വിവിധ സ്ഥലങ്ങളിൽ മീൻ തട്ടുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഈ തട്ടുകൾ ഒന്നും തന്നെ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കടകളിൽ ജോലി ചെയ്യുന്നവരിൽ ആരും തന്നെ ഗ്ലൗസ് ധരിക്കാതെയാണ് മീൻ എടുക്കുന്നതും നൽകുന്നതും എല്ലാം തന്നെ. മീൻ വാങ്ങാൻ എത്തുന്നവർ റോഡരികിൽ വാഹനങ്ങൾ നിർത്തി സാമൂഹിക അകലം പോലും പാലിക്കാതെയാണ് ഇവിടെയിറങ്ങുന്നത്. ഇത്തരത്തിൽ റോഡിലിറങ്ങുന്ന ആളുകൾക്ക് ആർക്കെങ്കിലും രോഗമുണ്ടായാൽ ഇത് ഇവിടെ എത്തുന്നവരെ മുഴുവൻ ബാധിക്കും.

ഇത്തരത്തിൽ പ്രവർത്തിക്കുന്ന കടകളിൽ ശരീരോഷ്മാവ് പരിശോധിക്കുന്നതിനോ, ഇവിടെ എത്തുന്നവരുടെ പേരും വിവരങ്ങളും രേഖപ്പെടുത്തി വയ്ക്കുന്നതിനോ സംവിധാനവും ഇല്ല. ഇതെല്ലാം ചേരുമ്പോൾ റോഡരികിലെ മീൻകടകൾ അക്ഷരാർത്ഥത്തിൽ ആളുകളെ ഭയപ്പെടുത്തുന്ന കേന്ദ്രങ്ങളായി മാറുകയാണ്.

നേരത്തെ ഇത്തരത്തിൽ റോഡരികിൽ പ്രവർത്തിക്കുന്ന മീൻകടകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് എത്തിയിരുന്നു. ഈ മീൻകടകൾ രോഗ വാഹക കേന്ദ്രങ്ങളായി മാറുമെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഇതിനാൽ അനധികൃതമായി സ്ഥലം കയ്യേറി നിർമ്മിച്ചിരിക്കുന്ന മീൻ തട്ടുകൾ പൊളിച്ചു നീക്കണമെന്നാണ് ആവശ്യം.