video
play-sharp-fill

സംസ്ഥാനത്ത് മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ; 1800 425 1125 ടോൾ ഫ്രീ നമ്പറിൽ പരാതികൾ അറിയിക്കാം

സംസ്ഥാനത്ത് മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ; 1800 425 1125 ടോൾ ഫ്രീ നമ്പറിൽ പരാതികൾ അറിയിക്കാം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണ് വിതറിയ മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ.

ഇത് മത്സ്യം കേടാകാനിടയാകുകയും ഇത് കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാൻ ശുദ്ധമായ ഐസ് 1:1 അനുപാതത്തിൽ ഉപയോഗിക്കേണ്ടതാണ്.

യാതൊരു കാരണവശാലും മറ്റ് രാസപദാർത്ഥങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല. മത്സ്യവല്പന നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ നിർബന്ധമായും എടുക്കണം.

സുരക്ഷിതവും ഗുണമേൻമയുള്ളതുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ പരാതികൾ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.