Saturday, April 25, 2026

ഇനി തേങ്ങയരക്കാതെയും അടിപൊളി രുചിയില്‍ മീൻകറി തയാറാക്കാം; ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കു…!

Spread the love

കോട്ടയം: ഇനി തേങ്ങയരക്കാതെയും അടിപൊളി രുചിയില്‍ മീൻകറി തയാറാക്കാം. തേങ്ങ അധികം ചെലവാകുമെന്ന ടെൻഷനും വേണ്ട. എങ്ങനെയെന്നു നോക്കാം.

video
play-sharp-fill

ഏതു മീനും ഇങ്ങനെ കറിവയ്ക്കാനായി എടുക്കാം. മത്തിയാണ് തേങ്ങ ചേർക്കാതെ വയ്ക്കുന്നതെങ്കില്‍ രുചിയേറും. ആദ്യം മത്തി വെട്ടി കഴുകി വൃത്തിയാക്കി എടുക്കാം.

ചട്ടി ഗ്യാസില്‍ വച്ച്‌ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ ഒരു കൈപിടി ചെറിയുള്ളിയും ഒരുകുടം വെളുത്തുള്ളിയും ചെറിയ കഷ്ണം ഇഞ്ചിയും ഒരു പച്ചമുളകും ചേർത്ത് നന്നായി വഴറ്റിടെയുക്കാം. അതിലേക്ക് ഒരു ചെറിയ സ്പൂണ്‍ പെരുംജീരകവും കാല്‍ ടീസ്പൂണ്‍ ഉലുവയും ചേർക്കാം. എല്ലാം കൂടി നന്നായി വഴറ്റാം. സാധാരണ പെരുംജീരകം മീന്‍ കറിക്ക് ചേർക്കാറില്ല. എന്നിരുന്നാലും ഇങ്ങനെ ചേർത്താല്‍ നല്ലതാണ്. ഒരു തക്കാളി അരിഞ്ഞതും ഇത്തിരി കറിവേപ്പിലയും ചേർക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതെല്ലാം നന്നായി വഴന്ന് വരുമ്പോള്‍ ഒരു സ്പൂണ്‍ മുളക് പൊടിയും കശ്മീരി മുളക് പൊടിയെങ്കില്‍ രണ്ടുസ്പൂണ്‍ ചേർക്കാം. അര ടീസ്പൂണ്‍ മല്ലിപ്പൊടിയും കാല്‍ ടീസ്പൂണ്‍ മ‍ഞ്ഞപൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് പച്ചമണം മാറുന്നിടം വരെ ഇളക്കികൊടുക്കാം. ശേഷം തീ അണയ്ക്കാം. കൂട്ട് തണുത്ത് കഴിയുമ്പോള്‍ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയില്‍ കുഴമ്പ് പരുവത്തിന് അരച്ചെടുക്കാം.

ഈ മിശ്രിതം ചട്ടിയില്‍ ഒഴിക്കാം. അതിലേക്ക് കറിവേപ്പിലയും ഇത്തിരി പുളിപിഴിഞ്ഞ വെള്ളവും ചേർക്കാം. നന്നായി തിളയ്ക്കുമ്പോള്‍ മീൻ കഷ്ണങ്ങളും ചേർത്ത് അടച്ച്‌ വച്ച്‌ വേവിക്കാം. കറി നല്ലതായി കുറുകി വരുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചട്ടി ചുറ്റിച്ചെടുക്കാം. ശേഷം തീ അണയ്ക്കാം. തേങ്ങയരച്ചില്ലെങ്കിലും നല്ല അടിപൊളി രുചിയില്‍ മീൻകറി റെഡി.