video
play-sharp-fill
മെഡിക്കൽ കോളേജിന് സമീപത്ത് മരിച്ച നിലയിൽ കണ്ട യുവാവിന്റെ മരണം ആത്മഹത്യ: ജീവനൊടുക്കിയത് 80 ലക്ഷം രൂപയുടെ കടബാധ്യതയെ തുടർന്നെന്നു പൊലീസ്; പണയം വച്ച സ്വർണം തിരികെ ആവശ്യപ്പെട്ട് സുഹൃത്ത് വിളിച്ചതിനെ തുടർന്നുണ്ടായ സമ്മർദം മരണകാരണം

മെഡിക്കൽ കോളേജിന് സമീപത്ത് മരിച്ച നിലയിൽ കണ്ട യുവാവിന്റെ മരണം ആത്മഹത്യ: ജീവനൊടുക്കിയത് 80 ലക്ഷം രൂപയുടെ കടബാധ്യതയെ തുടർന്നെന്നു പൊലീസ്; പണയം വച്ച സ്വർണം തിരികെ ആവശ്യപ്പെട്ട് സുഹൃത്ത് വിളിച്ചതിനെ തുടർന്നുണ്ടായ സമ്മർദം മരണകാരണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം മുടിയൂർക്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിയുന്നു. സംഭവം ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പൊലീസ് സംഘം കണ്ടെത്തിയിരിക്കുന്നത്. ഇയാൾ സുഹൃത്തിൽ നിന്നും 80 ലക്ഷം രൂപയുടെ സ്വർണം കടംവാങ്ങിയിരുന്നതായും, ഈ പണയം എടുത്ത് നൽകാനാവാതെ വന്നതിനെ തുടർന്നുണ്ടായ സമ്മർദമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന സൂചന.

ചുങ്കം മള്ളൂശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എൽ.പി സ്‌കൂളിനു സമീപം കളരിക്കൽ കാർത്തിക പ്രശാന്ത് രാജി (36) മൃതദേഹമാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം മുടിയൂർക്കരയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് പ്രശാന്തിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയത്. തുടർന്നു പൊലീസ് അന്വേഷണം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ദിവസം രണ്ടായിരം രൂപ വാടകയിൽ ഇന്നോവ പ്രശാന്ത് വാടകയ്ക്ക് എടുത്തിരുന്നു. ഈ ഇന്നോവ തിരികെ നൽകാതെ വന്നതോടെ കാർ ഉടമ പ്രശാന്തിനെ വിളിച്ചിട്ട് കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ പ്രശാന്തിന് സ്വർണം പണയം വയ്ക്കാൻ നൽകിയ സുഹൃത്തും പല തവണ ഇയാളെ വിളിച്ചിരുന്നു. എന്നാൽ, ഇരുവർക്കും പ്രശാന്തിനെ കണ്ടെത്താൻ സാധിച്ചില്ല. ഇതേ തുടർന്നു, സ്വർണ്ണം പണയം വച്ച സുഹൃത്ത് കാർ ഉടമയെ വിളിച്ചു. ഇതിനു ശേഷം കാർ ഉടമ കാറിന്റെ ജിപിഎസിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയായിരുന്നു. ഇതേ തുടർന്നു കാർ ഉടമ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം മുടിയൂർക്കരയിൽ കാർ കിടക്കുന്നതായി ജി.പി.എസ് പരിശോധിച്ചു തിരിച്ചറിഞ്ഞു.

തുടർന്നു, ഇദ്ദേഹം കാർ മറ്റൊരു താക്കോലിട്ട് സ്റ്റാർട്ട് ചെയ്ത് കാറുമായി പോകുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് കാർ കണ്ടെത്തിയതും, ഇയാളെ ഫോണിൽ വിളിച്ചു വരുത്തിയതും. തുടർന്നു, കാർ കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്നു, മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.