video
play-sharp-fill

ആദ്യം ഒരു പൊട്ടിത്തെറി ശബ്ദം പിന്നാലെ  തീപിടിത്തം; കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിലുണ്ടായ തീപിടിത്തത്തിൽ  ചെരിപ്പ് കമ്പനി കത്തിനശിച്ചു

ആദ്യം ഒരു പൊട്ടിത്തെറി ശബ്ദം പിന്നാലെ തീപിടിത്തം; കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിലുണ്ടായ തീപിടിത്തത്തിൽ ചെരിപ്പ് കമ്പനി കത്തിനശിച്ചു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കമ്പനിക്കാണ് തീ പിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ആണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല.

മാർക് എന്ന ചെരിപ്പ് കമ്പനിക്കാണ് തീപിടിച്ചത്. ബിനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ആദ്യം ഒരു പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാല തീപിടിത്തമുണ്ടായെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻപതോളം അതിഥി തൊഴിലാളികൾ കെട്ടിടത്തിലുണ്ടായിരുന്നു. തീപിടിത്തമുണ്ടായപ്പോൾ തന്നെ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ ദുരന്തം ഒഴിവായി. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

8 ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൻറെ കാരണം വ്യക്തമല്ല.