video
play-sharp-fill

പന്തളത്ത് വർക്ക്‌ഷോപ്പിൽ തീപിടിത്തം ; ആറ് ​ബൈക്കുകൾ കത്തിനശിച്ചു

പന്തളത്ത് വർക്ക്‌ഷോപ്പിൽ തീപിടിത്തം ; ആറ് ​ബൈക്കുകൾ കത്തിനശിച്ചു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട പന്തളം കടയ്ക്കാട് വർക്ക്‌ഷോപ്പിൽ തീപിടുത്തം. ആറ് ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. അടൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സെത്തിയാണ് തീയണച്ചത്.

രാത്രി 10 മണിയോടെയാണ് അടച്ചിട്ട ഭാരത് ഓട്ടോമൊബൈൽസ് എന്ന വർക്ക്‌ഷോപ്പിൽ നിന്നും തീയുയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഉടൻ തന്നെ കടയുടമയേയും ഫയർ ഫോഴ്‌സിനേയും വിവരമറിയിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group