video
play-sharp-fill
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതായി പരാതി ; കാറും ഇരുചക്രവാഹനവും കത്തി നശിച്ചു; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതായി പരാതി ; കാറും ഇരുചക്രവാഹനവും കത്തി നശിച്ചു; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതായി പരാതി. കോഴിക്കോട് കൊളത്തറ സ്വദേശി ആനന്ദകുമാറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാറും ഇരുചക്രവാഹനവും ആണ് തീയിട്ട് നശിപ്പിച്ചത്.

ഇന്ന് പുലർച്ചെ 12.10 ഓടെ ആണ് സംഭവം. കൃത്യസമയത്ത് തീയണച്ചതിനാൽ വീട്ടിലേക്ക് തീ പടർന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീ പടരുന്നത് വഴിയാത്രക്കാരനാണ് കണ്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.

അതേസമയം തീവച്ചത് ആരെന്ന് കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags :