video
play-sharp-fill

സിനിമാ മേഖലയിൽ ജോലി വാഗ്ദാനം തട്ടിപ്പ്; വീട് പണിയാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും തട്ടിയത് ലക്ഷങ്ങൾ;  തട്ടിപ്പ് വീരൻ ഒടുവിൽ പൊലീസ് പിടിയിൽ; പ്രതിയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം

സിനിമാ മേഖലയിൽ ജോലി വാഗ്ദാനം തട്ടിപ്പ്; വീട് പണിയാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും തട്ടിയത് ലക്ഷങ്ങൾ; തട്ടിപ്പ് വീരൻ ഒടുവിൽ പൊലീസ് പിടിയിൽ; പ്രതിയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം

Spread the love

സ്വന്തം ലേഖിക

കട്ടപ്പന: സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്തും വീട് വെക്കാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടിയ തട്ടിപ്പ് വീരൻ പിടിയിൽ.

തിരുവനന്തപുരം മഞ്ഞമല താറാവിള വീട് രാജൻ്റെ മകൻ സുരേഷ് കുമാർ തോന്നയ്ക്കൽ (49 ) നെയാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടപ്പന കോഴിമല സ്വദേശിയായ യുവതിയെ സിനിമയിൽ ജോലി വാങ്ങിക്കൊടുക്കാം എന്നും വീട് വയ്ക്കാൻ സഹായം വാഗ്ദാനം ചെയ്തും പറഞ്ഞു പറ്റിച്ച് 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ കട്ടപ്പന പോലീസ് പിടികൂടിയത്. ഇയാൾ ഇതിനുമുൻപും തിരുവനന്തപുരം പാറശ്ശാല, പോത്തൻകോട്, തൃശ്ശൂർ ഈസ്റ്റ് എറണാകുളം ചേരാനല്ലൂർ എന്നീ ഭാഗങ്ങളിൽ നിരവധി യുവതികളെ സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും വൻതുക തട്ടിയെടുക്കുകയും ചെയ്തതിന് കേസുകൾ നിലവിലുണ്ട്.

കൃത്യത്തിനു ശേഷം തമിഴ്നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലായി കറങ്ങി നടന്ന് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിവന്നിരുന്ന പ്രതിയെ കഴിഞ്ഞദിവസം തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയതായി ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന എസ്ഐ മാരായ മോനിച്ചൻ എം. പി, ഡിജു ജോസഫ്, എസ് സി പി ഒ സുമേഷ് തങ്കപ്പൻ എന്നിവർ അടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇനിയും കേരളത്തിലുള്ള വിവിധ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇയാൾ സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടാവാൻ ഇടയുണ്ടെന്നും കേസിൽ കൂടുതൽ കുറ്റവാളില്‍ അടങ്ങിയിട്ടുണ്ടാവാം എന്നും അതിലേക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തണമെന്നും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ അറിയിച്ചു.