play-sharp-fill
കോട്ടയം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സിബിമലയിൽ ഉദ്ഘാടനം ചെയ്തു;ഇന്ന് മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഇവ

കോട്ടയം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സിബിമലയിൽ ഉദ്ഘാടനം ചെയ്തു;ഇന്ന് മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംവിഡജയകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു.

റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കൽ സിഎംഐ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ബുക്ക് ചലച്ചിത്ര നിരൂപകൻ എ ചന്ദ്രശേഖർ , അലക്സ് ജോർജ് മാളിയേക്കലിന് നല്കി പ്രകാശനം ചെയ്തു. ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, തേക്കിൻകാട് ജോസഫ്, മാത്യൂസ് ഓരത്തേല് തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 10 ന് മലയാളത്തിന്റെ അനശ്വര നടൻ സത്യന്റെ ജീവിതത്തിലെ നൂറോളം അപൂർവ ഫോട്ടോകളുടെ പ്രദർശനം സംവിധായികയും സിനിമാട്ടോഗ്രാഫറുമായ ഫൗസിയ ഫാത്തിമ ഉദ്ഘാടനം ചെയ്തു. മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള ചിത്രദര്ശനയുടെ ‘സമാദരം-2023’ പുരസ്കാരം തൃശൂർ ജനസംസ്ക്കാര ചലച്ചിത്രകേന്ദ്രത്തിന്റെ ഡയറക്ടർ ചെറിയാൻ ജോസഫിന് സമ്മാനിച്ചു. കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രശസ്ത ചെറുകഥയായ ‘പൊതിച്ചോറി’ന്റെ ചലച്ചിത്രാവിഷ്കാരമായ ‘ഹെഡ് മാസ്റ്റർ’ന്റെ കോട്ടയത്തെ ആദ്യത്തെ പ്രദർശനം ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമാണ് . കേരള ചലച്ചിത്ര അക്കാദമി, കേരള സ്റ്റേറ്റ് ചലച്ചിത്രവികസന കോർപറേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. അംഗങ്ങൾ അല്ലാത്തവർക്ക് ഡെലിഗേറ്റ് പാസ് നിരക്ക് 200 രൂപ.

ഇന്ന് മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

രാവിലെ 10ന് ഡോ. ബാബ സാഹിബ് അംബേദ്ക്കർ (ഇംഗ്ലീഷ്), ഉച്ചയ്ക്ക് 1.30ന് ബേൽ ആൻഡ് സെബാസ്റ്റ്യൻ (ഫ്രഞ്ച്), വൈകിട്ട് 3.30ന് ഹെഡ്മാസ്റ്റർ (മലയാളം), വൈകിട്ട് 7 ന് സിറ്റി ഓഫ് ഗോഡ് (പോർച്ചുഗീസ്).