
ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച മലയാള ചിത്രം ഹോം, ഇന്ദ്രന്‍സ് വീണ്ടും മലയാളത്തിന് അഭിമാനം; മികച്ച നടി ആലിയ ബട്ട്, മികച്ച നടൻ അല്ലു അർജുൻ
സ്വന്തം ലേഖകൻ
ഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. ഹോം എന്ന് ചിത്രത്തിലൂടെ ഇന്ദ്രന്‍സ് പ്രത്യേക പരാമർശം നേടി. മികച്ച മലയാള ചിത്രമായും ഹോം തിരഞ്ഞെടുക്കപ്പെട്ടു. പുഷ്പ എന്ന ചിത്രത്തിലൂടെ അല്ലു അർജുന്‍ നടനായപ്പോള്‍ മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ട് (ഗംഗുഭായ് കത്തിയാവഡി) കൃതി സനോണ്‍ (മിമി) എന്നിവർ പങ്കിട്ടു.
സർദാർ ഉദ്ദം മികച്ച ഹിന്ദി ചിത്രമായപ്പോള്‍ കടൈസി വ്യവസായിയാണ് മികച്ച തമിഴ് ചിത്രം. ജൂറി അധ്യക്ഷന്‍ കേതന്‍ മേത്തയാണ് ഫീച്ചർ വിഭാഗത്തിലെ അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഫീച്ചർ വിഭാഗത്തില്‍ ആകെ 31 വിഭാഗങ്ങളിലായിട്ടാണ് അവാർഡ് പ്രഖ്യാപനം. തികച്ചും ജനാധിപത്യപരമായ രീതിയിലാണ് അവാർഡ് പ്രഖ്യാപനമെന്ന് ജൂറി അധ്യക്ഷന്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം ‘കണ്ടിട്ടുണ്ട്’ കരസ്ഥമാക്കിയപ്പോള്‍. മുന്നാം വളവ് മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ എട്ട് അവാർഡുകളായിരുന്നു മലയാളം സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളി ഏറ്റുവാങ്ങിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്കാരം നടൻ ബിജു മേനോനും ഏറ്റുവാങ്ങി. തമിഴ് ചിത്രം സൂരറൈ പോട്രിലൂടെയായിരുന്നു അപർണയുടെ പുരസ്കാര നേട്ടം.
മികച്ച സംവിധായകനുള്ള അവാർഡ് അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു ലഭിച്ചത്. സംവിധായകന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് ഭാര്യ സിജിയാണ് രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയത്.