
ന്യൂജേഴ്സി: ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച്
പുതിയ റെക്കോർഡിട്ട് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. സെനഗലിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ നേടിയ ഇരട്ട ഗോളുകളോടെ ലോകകപ്പ് ഗോൾവേട്ടയിൽ ബ്രസീൽ ഇതിഹാസം പെലെ, അർജന്‍റീനിയൻ നായകൻ ലിയോണൽ മെസി എന്നിവരെ എംബാപ്പെ മറികടന്നു.
ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് സെനഗലിനെ തോല്‍പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരത്തിന്‍റെ 66-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ പാസിൽ നിന്ന് സെനഗൽ ഗോൾകീപ്പർ എഡ്വേർഡ് മെൻഡിയെ കീഴടക്കി എംബാപ്പെ തന്‍റെ ആദ്യ ഗോൾ നേടിയത്. ഈ ഗോളോടെ ലോകകപ്പിലെ തന്‍റെ ആകെ ഗോൾ നേട്ടം താരം 13 ആയി ഉയർത്തി. ഇതോടെ 12 ഗോളുകൾ നേടിയ ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡാണ് എംബാപ്പെ മറികടന്നത്.
ഇഞ്ചുറി ടൈമിൽ ലോങ് റേഞ്ച് ഷോട്ടിലൂടെ മത്സരത്തിലെ തന്‍റെ രണ്ടാം ഗോളും ലോകകപ്പിലെ 14-ാം ഗോളും എംബാപ്പെ സ്വന്തമാക്കി. ഇതോടെ 13 ലോകകപ്പ് ഗോളുകളുള്ള ലിയോണൽ മെസിയുടെ റെക്കോര്‍ഡും എംബാപ്പെ മറികടന്നു. മെസി അഞ്ച് ലോകകപ്പുകളില്‍ നിന്നാണ് 13 ഗോളുകള്‍ നേടിയതെങ്കില്‍ തന്‍റെ മൂന്നാം ലോകകപ്പിലാണ് 27കാരനായ ചരിത്രനേട്ടത്തിലെത്തിയത്.







