
കോട്ടയം : കോട്ടയത്ത് പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ സീറ്റ് നേടിയത് 10,928 വിദ്യാർത്ഥികൾ.
മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, സ്‌പോർട്‌സ് ക്വാട്ട, അൺ എയ്ഡഡ് സീറ്റുകൾ ഒഴികെയുള്ള കണക്കാണിത്.
ഭിന്നശേഷിക്കാർക്കായി അനുവദിച്ച പ്രത്യേക സീറ്റുൾപ്പെടെയുള്ള 13,671 സീറ്റുകളിലേക്കുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2,802 സീറ്റുകളിൽ അലോട്ട്മെന്റ് നടന്നിട്ടില്ല. ജില്ലയിൽ 19,706 അപേക്ഷകരാണുള്ളത്. ഇവരിൽ 2,641 പേർ മറ്റ് ജില്ലകളിൽനിന്നുള്ളവരാണ്.
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഉൾപ്പെടെ 24,214 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിലുള്ളത്. ഇന്ന് വൈകിട്ട് അഞ്ചുവരെ ട്രയൽ അലോട്ട്‌മെന്റ് പട്ടിക പരിശോധിക്കാം.
തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ https://www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് കാൻഡിഡേറ്റ് ലോഗിനിലെ
‘എഡിറ്റ് ആപ്ലിക്കേഷൻ’ ലിങ്കിലൂടെ തിരുത്തലുകളും ഉൾപ്പെടുത്താം. ജൂലായ് 13 മുതൽ ആഗസ്റ്റ് അഞ്ച് വരെ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കും.
സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന് വെള്ളിയാഴ്ച മുതലും മാനേജ്‌മെന്റ്, അൺ എയ്ഡഡ് ക്വാട്ടയിലേക്കുള്ളത് 22 മുതലും അപേക്ഷിക്കാം.
ജൂലായ് രണ്ടിന് ക്ലാസ് തുടങ്ങും. പ്രവേശന നടപടി ആഗസ്റ്റ് അഞ്ചിന് പൂർത്തിയാകും.







