video
play-sharp-fill

വിലയില്‍ വൻകുതിപ്പ് ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

വിലയില്‍ വൻകുതിപ്പ് ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം :  ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.  ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച്‌ 63,840 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,980 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,706 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 63,560 രൂപയായിരുന്നു.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വൻകിട ഫണ്ടുകളും വിവിധ കേന്ദ്രബാങ്കുകളും ആവേശത്തോടെ സ്വർണം വാങ്ങികൂട്ടുകയാണ്. ഇന്ത്യയിലും ചൈനയിലും വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വർണ ഉപഭോഗം കൂടിയതും വിലയില്‍ കുതിപ്പുണ്ടാക്കി. അമേരിക്കൻ ഡോളറിന് ബദലായ ആഗോള നാണയമെന്ന നിലയിലാണ് സ്വർണത്തിന് പ്രിയമേറുന്നത്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് കൂടുന്നതും വില വർദ്ധനയ്ക്ക് കാരണമായി. 24 കാരറ്റ് സ്വർണ കട്ടിയുടെ വില കിലോഗ്രാമിന് 87.3 ലക്ഷം രൂപയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group