video
play-sharp-fill

ഫെയ്‌സ്ബുക്കിൽ വല വിരിക്കും: സെന്റിമെന്റ്‌സ് പറഞ്ഞും കേട്ടും അടുത്തു കൂടും; കെണിയിൽ വീഴുന്നവരോട് സ്‌നേഹം നടിച്ച് നഗ്നചിത്രം വാങ്ങും; കുടുങ്ങുമെന്ന അവസ്ഥയുണ്ടായാൽ ഇരകളെ ആത്മഹത്യയിലേയ്ക്കു തള്ളിവിടും; ഫെയ്‌സ്ബുക്കിലെ സുന്ദര കാമുകൻ അരുണിന്റെ ലീലാ വിലാസങ്ങൾ ഇങ്ങനെ; അരുണിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച പൊലീസ് ഞെട്ടി..! അരുൺ സാകേതമെന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ മോഡലിനെ വെല്ലുന്ന ചിത്രങ്ങൾ

ഫെയ്‌സ്ബുക്കിൽ വല വിരിക്കും: സെന്റിമെന്റ്‌സ് പറഞ്ഞും കേട്ടും അടുത്തു കൂടും; കെണിയിൽ വീഴുന്നവരോട് സ്‌നേഹം നടിച്ച് നഗ്നചിത്രം വാങ്ങും; കുടുങ്ങുമെന്ന അവസ്ഥയുണ്ടായാൽ ഇരകളെ ആത്മഹത്യയിലേയ്ക്കു തള്ളിവിടും; ഫെയ്‌സ്ബുക്കിലെ സുന്ദര കാമുകൻ അരുണിന്റെ ലീലാ വിലാസങ്ങൾ ഇങ്ങനെ; അരുണിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച പൊലീസ് ഞെട്ടി..! അരുൺ സാകേതമെന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ മോഡലിനെ വെല്ലുന്ന ചിത്രങ്ങൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഫെയ്‌സ്ബുക്കിൽ വല വിരിക്കും, വലയിൽ വീഴുന്നവരുടെ സാഹചര്യം മനസിലാക്കി സെന്റിമെന്റ്‌സ് കഥ പുറത്തിറക്കും. കെണിയിൽ വീണു എന്നുറപ്പാക്കിയാൽ വീട്ടമ്മമാരുടെയും യുവതികളുടെയും അശ്ലീല ചിത്രങ്ങൾ കൈക്കലാക്കും. പിന്നീട്, ബ്ലാക്ക്‌മെയിൽ ചെയ്ത് പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കും. സത്യം ഇവർ മനസാലാക്കുകയോ, ഇരകളെ മടുക്കുകയോ ചെയ്താൽ ഇവരെ ആത്മഹത്യയിലേയ്ക്കു തള്ളിവിടും.

തിരുവനന്തപുരം കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലാർക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം അരുൺ പി എസ് ( അരുൺ സാകേതം – 33) എന്ന ഫെയ്‌സ്ബുക്കിലെ ലൈംഗിക വൈകൃതങ്ങൾക്ക് അടിയമായ യുവാവിന്റെ വിനോദങ്ങൾ ഇതൊക്കെയായിരുന്നു. ഇയാളുടെ കെണിയിൽ വീണിരുന്ന വീട്ടമ്മമാരും യുവതിമാരും എല്ലാവരും കുടുംബത്തിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങൾ ഉള്ളവരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യമായ തിരക്കില്ലാത്ത കടയ്ക്കാവൂർ സ്റ്റേഷനിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. പകൽ സമയം മുഴുവൻ സ്റ്റേഷനിൽ വെറുതെയിരുന്നിരുന്ന പ്രതി, ഈ സമയം മുഴുവൻ ചിലവഴിച്ചിരുന്നത് ഫെയ്‌സ്ബുക്കിൽ നിന്നും ഇരകളെ കണ്ടെത്തുന്നതിനു വേണ്ടിയാണ്. ഫെയ്‌സ്ബുക്കിൽ ചിത്രങ്ങൾ ഇട്ട് സജീവമായിരുന്ന വീട്ടമ്മമാരായിരുന്നു ഇയാളുടെ പ്രധാന ഇര.

1729 സൂഹൃത്തുക്കളാണ് ഇയാൾക്കു ഫെയ്‌സ്ബുക്കിൽ ഉണ്ടായിരുന്നത്. ഇതിലേറെയും സ്ത്രീകളായിരുന്നു. ഇയാളുടെ കെണിയിൽ വീണ്, വാട്‌സ്അപ്പ് നമ്പർ കൈമാറിക്കഴിഞ്ഞാൽ ഉടൻ തന്നെ സ്ത്രീകളെ ഫെയ്‌സ്ബുക്കിൽ നിന്നും അൺഫ്രണ്ട് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യും. ഇതിനു ശേഷമാവും ഇയാൾ ഇവരുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുന്നത്.

കുടുംബത്തിലെ ചെറിയ പ്രശ്‌നങ്ങൾ ചികഞ്ഞു കണ്ടു പിടിക്കുന്നതിൽ മിടുക്കനായിരുന്നു ഇയാൾ. ഇത്തരത്തിൽ ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തുകയും, ഇത് പെരുപ്പിച്ചു കാട്ടി കുടുംബം ഛിന്നഭിന്നമാക്കുകയുമായിരുന്നു പ്രതിയുടെ രീതി. ഇത്തരത്തിൽ കെണിയിൽ കുടുങ്ങുന്ന വീട്ടമ്മമാരുടെ അശ്ലീല ചിത്രങ്ങൾ പ്രതി ആദ്യം കൈക്കലാക്കും. തുടർന്നു, ഇയാളുടെ കെണിയിലേയ്ക്കു പതിയെ വീട്ടമ്മമാരെ വലിച്ച് അടുപ്പിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ കെണിയിൽ കുടുങ്ങിയിരുന്ന വീട്ടമ്മമാരെ രഹസ്യ കേന്ദ്രത്തിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചിരുന്ന പ്രതി, ഇവരുടെ വീഡിയോയും ചിത്രങ്ങളും പകർത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങളും വീഡിയോയും പുറത്തു വിടുമെന്നു ഭീഷമിപ്പെടുത്തിയിരുന്ന പ്രതി വീട്ടമ്മമാരുടെ പക്കൽ നിന്നും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ തട്ടിയെടുത്ത സ്വർണവും പണവും ആർഭാട ജീവിതത്തിനു വേണ്ടിയാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.

ഇരകളാക്കപ്പെട്ട സ്ത്രീകളെയും വീട്ടമ്മമാരെയും മടുക്കുകയോ അവരുടെ കയ്യിലുള്ള പണവും സ്വർണവും പൂർണമായും കൈവശപ്പെടുത്തുകയോ ചെയ്തു കഴിഞ്ഞാൽ ഇവരെ ഒഴിവാക്കുന്നതിനായി ആത്മഹത്യയിലേയ്ക്കു തള്ളിവുടകയാണ് പ്രതി ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.