play-sharp-fill
ഹൗസ് ബോട്ടിൽ യാത്ര ചെയ്യവേ മകൾ കായലിൽ വീണു ; രക്ഷിക്കാൻ ചാടിയ അച്ഛൻ മരിച്ചു

ഹൗസ് ബോട്ടിൽ യാത്ര ചെയ്യവേ മകൾ കായലിൽ വീണു ; രക്ഷിക്കാൻ ചാടിയ അച്ഛൻ മരിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ : മകളെ രക്ഷിക്കാൻ കായലിൽ ചാടിയ അച്ഛൻ മരിച്ചു. തിരുന്നൽ വേലി സ്വദേശി ജോസഫ് ഡിക്സൻ (58) ആണ് മരിച്ചത്.

തമിഴ്നാട്ടിൽ നിന്ന് എത്തിയ 13 അംഗ സംഘം ഹൗസ് ബോട്ടിൽ ഉല്ലാസ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മകൾ ബിനിഷ (38) കായലിൽ വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷിക്കാനായി അച്ഛൻ ഡിക്‌സൻ കായലിലേക്ക് ചാടുകയായിരുന്നു. ഇരുവരെയും ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡിക്സൻ മരിച്ചു. ചിത്തിര കായലിലാണ് അപകടമുണ്ടായത്.