video
play-sharp-fill

മകളെ ശല്ല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ കേസ്; മുഖ്യപ്രതി പിടിയിൽ

മകളെ ശല്ല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ കേസ്; മുഖ്യപ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നെട്ടൂരില്‍ മകളെ ശല്ല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍.

നെട്ടൂര്‍ സ്വദേശി ജിന്‍ഷാദാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി വിവാഹച്ചടങ്ങ് നടക്കുന്ന ഹാളില്‍വച്ച് മകളെ ശല്ല്യം ചെയ്തതിനെ തുടര്‍ന്ന് പ്രദേശവാസിയായ ഇര്‍ഷാദ് എന്ന യുവാവിനെ പലതവണ റഫീക്ക് താക്കീത് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹസത്കാരത്തിനിടെ സംഘം ചേര്‍ന്ന് എത്തിയ ഇര്‍ഷാദുമായി പെണ്‍കുട്ടിയുടെ അച്ഛന്‍ വാക്ക് തര്‍ക്കമായി. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ തലയിലും ശരീരത്തിലും ഇര്‍ഷാദ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

കേസില്‍ വലിയ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രാത്രി നെട്ടൂരില്‍ നിന്ന് മറ്റൊരു പ്രതിയായ അഫ്സലിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ ബൈക്കും കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തിരുന്നു.

പ്രദേശത്ത് നിരന്തരം മാഫിയ ആക്രമണങ്ങള്‍ അരങ്ങേറിയിട്ടും പൊലീസ് നിഷ്ക്രിയമെന്നാരോപിച്ച്‌ നാട്ടുകാര്‍ രാത്രിയില്‍ തെരുവിലിറങ്ങിയിരുന്നു.

കേസിലെ രണ്ടാം പ്രതി അഫ്‍സല്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. മൂന്നാമനായി തെരച്ചില്‍ തുടരുകയാണെന്ന് പനങ്ങാട് പൊലീസ് അറിയിച്ചു. ചികിത്സയിലായിരുന്ന റഫീക്ക് ആശുപത്രി വിട്ടു.