video
play-sharp-fill

അച്ഛൻ 21 കേസ് മകന് എട്ട് , കൂടാതെ കാപ്പ ഉത്തരവ് ലംഘിച്ചെത്തി കൊലപാതക ശ്രമവും ; ജാമ്യത്തില്‍ ഇറങ്ങാനിരിക്കെ അച്ഛനേയും മകനേയും വീണ്ടും കാപ്പ ചുമത്തി തടവിലാക്കി പോലീസ്

അച്ഛൻ 21 കേസ് മകന് എട്ട് , കൂടാതെ കാപ്പ ഉത്തരവ് ലംഘിച്ചെത്തി കൊലപാതക ശ്രമവും ; ജാമ്യത്തില്‍ ഇറങ്ങാനിരിക്കെ അച്ഛനേയും മകനേയും വീണ്ടും കാപ്പ ചുമത്തി തടവിലാക്കി പോലീസ്

Spread the love

കൊടകര : കാപ്പ ചുമത്തി തൃശ്ശൂർ കൊടകര പോലീസ് അച്ഛനെയും മകനെയും തടവിലാക്കി. നെല്ലായി ആലത്തൂർ പേരാട് വീട്ടില്‍ സതീശൻ (44), മകൻ ഉജ്ജ്വല്‍ (22) എന്നിവരെയാണ് ആറുമാസത്തേക്ക് തടവിലാക്കിയത്.

മുമ്ബ് കാപ്പ ചുമത്തി ഇരുവരെയും പോലീസ് നാടുകടത്തിയിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ചെത്തി ആലത്തൂർ സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് വീണ്ടും തടങ്കലിലാക്കിയത്.

കൊലപാതകം, വധശ്രമം തുടങ്ങി 21 കേസുകളില്‍ സതീശനും മൂന്ന് വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ എട്ട് കേസുകളില്‍ ഉജ്ജ്വലും പ്രതിയാണെന്ന് കൊടകര പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ പി.കെ. ദാസ്, സബ് ഇൻസ്പെക്ടർ സുരേഷ്, എ.എസ്.ഐ. ജ്യോതിലക്ഷ്മി എന്നിവരാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group