video
play-sharp-fill

ഡോക്ടറാകാൻ ‘അച്ഛനും മകളും’ ഒന്നിച്ച്; 54 വയസ്സുള്ള മുരുഗയ്യനും മകൾ 18-കാരി ശീതളും മെഡിക്കൽ പഠനത്തിന്

ഡോക്ടറാകാൻ ‘അച്ഛനും മകളും’ ഒന്നിച്ച്; 54 വയസ്സുള്ള മുരുഗയ്യനും മകൾ 18-കാരി ശീതളും മെഡിക്കൽ പഠനത്തിന്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി; ഡോക്ടറാകാൻ ഒന്നിച്ച് അച്ഛനും മകളും, 54 വയസ്സുള്ള മുരുഗയ്യനും മകൾ 18-കാരി ശീതളുമാണ് മെഡിക്കൽ പഠനത്തിന് ചേരാൻ തയ്യാറാകുന്നത്. ഒരു ഡോക്ടര്‍ ആവണമെ ന്നായിരുന്നു ചെറുപ്പത്തിലെ മുരു​ഗയ്യരുടെ ആ
ഗ്രഹം. എന്നാല്‍ വീട്ടുകാര്‍ക്ക് താല്‍പ്പര്യം എന്‍ജിനീയറിങ് ആയിരുന്നു.

അങ്ങനെ തന്റെ ആ​ഗ്രഹങ്ങളെ കുഴിച്ചുമൂടിക്കൊണ്ട് അദ്ദേഹം വീട്ടുകാരുടെ വഴിയെ നടന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്റെ ആ​ഗ്രഹം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് മുരു​ഗയ്യര്‍. മകള്‍ക്കൊപ്പം പരീക്ഷയെഴുതി അഡ്മിഷന്‍ നേടിയിരിക്കുകയാണ് അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിപിസിഎല്‍ കൊച്ചി റിഫൈനറി ചീഫ് മാനേജര്‍ ലഫ്. കേണല്‍ ആര്‍ മുരു​ഗയ്യര്‍ ആണ് തന്റെ 54ാം വയസില്‍ മെഡിസിന് അഡ്മിഷന്‍ നേടിയത്. 18കാരിയായ മകള്‍ ആര്‍എം ശീതളിനൊപ്പമാണ് അദ്ദേഹം നീറ്റ് പരീക്ഷ എഴുതിയത്.

മകള്‍ക്കും അഡ്മിഷന്‍ ലഭിച്ചു. മുരുഗയ്യന്‍ ചെന്നൈ ശ്രീലളിതാംബിക മെഡിക്കല്‍ കോളജിലും മകള്‍ ശീതള്‍ പോണ്ടിച്ചേരി വിനായക മിഷന്‍ മെഡിക്കല്‍ കോളജിലുമാണു അലോട്മെന്റില്‍ പ്രവേശനം നേടിയത്.

റിഫൈനറിയിലെ ജോലി കഴിഞ്ഞു വന്ന ശേഷമാണ് മകളോടൊപ്പം മുരുഗയ്യന്‍ നീറ്റ് പരീക്ഷയ്ക്കു പഠിച്ചത്. ഭാര്യ മാലതി പൂര്‍ണ പിന്തുണ നല്‍കി. തഞ്ചാവൂര്‍ സ്വദേശിയായ മുരുഗയ്യന്‍ 31 വര്‍ഷമായി കേരളത്തിലുണ്ട്. പഠനത്തിന്റെ കാര്യത്തില്‍ ഇന്നും മുരു​ഗയ്യര്‍ മുന്‍പന്തിയിലാണ്.

ഇതിനോടകം എന്‍ജിനീയറിങ്ങിനൊപ്പം നിയമം, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദങ്ങളും നേടിയിട്ടുണ്ട്. ഉയര്‍ന്ന പ്രായപരിധി നിബന്ധനയില്ലാതെ ആര്‍ക്കും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതി വിധി വന്നതോടെ മുരുഗയ്യന്റെ ആഗ്രഹത്തിന് വീണ്ടും ചിറകുമുളക്കുകയായിരുന്നു. അടുത്ത അലോട്മെന്റ് കൂടി നോക്കിയ ശേഷമേ ഏതു കോളജില്‍ ചേരണമെന്നു തീരുമാനിക്കൂ