
സംഭരിച്ച നെല്ലിന് പണമില്ല; തുടരെ ബാങ്ക് അക്കൗണ്ടുകള്‍ എടുപ്പിച്ച് സപ്ലൈകോ; രണ്ടാം കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍
സ്വന്തം ലേഖിക
ആലപ്പുഴ: ആറ് മാസമായിട്ടും സംഭരിച്ച നെല്ലിന്റെ പണം കിട്ടാത്തത് കാരണം തകഴി ചെട്ടുതറക്കരി പാടശേഖരത്തിലെ രണ്ടാം കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചു.
പണം ലഭിക്കാത്ത അവസ്ഥയ്ക്ക് പുറമെ ഓരോ തവണയും വിവിധ ബാങ്കുകളില്‍ അക്കൗണ്ട് എടുക്കണമെന്ന നിര്‍ദേശവും കര്‍ഷകരെ വലയ്ക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

112 ഏക്കറുള്ള തകഴി കുന്നുമ്മ ചെട്ടുതറക്കരി പാടത്തെ കര്‍ഷകരാണ് രണ്ടാം കൃഷി ഉപേക്ഷിച്ചത് . പാടശേഖരത്തില്‍ 65 കര്‍ഷകരാണുള്ളത്. പുഞ്ചകൃഷിയുടെ കൊയ്ത്തു കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ നെല്ല് സംഭരിച്ചു. സംഭരണം കഴിഞ്ഞിട്ട് 6 മാസം പിന്നിടുന്നു.48 ലക്ഷത്തില്‍പ്പരം രൂപയാണ് ഇവിടെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്.
നെല്ലിൻ്റെ പണം ലഭിക്കണമെങ്കില്‍ ഇനി കനറാ ബാങ്കില്‍ അക്കൗണ്ടെടുക്കണമെന്നാണ് സപ്ളൈകോ അറിയിച്ചിരിക്കുന്നത്. ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടുണ്ടായിരുന്ന ഇവരെക്കൊണ്ട് കഴിഞ്ഞ സീസണില്‍ കേരളാ ബാങ്കില്‍ അക്കൗണ്ട് എടുപ്പിച്ചിരുന്നു .ഏത് ബാങ്ക് വഴി പണം കിട്ടുമെന്ന അവ്യക്തതയും കര്‍ഷകരെ വലയ്ക്കുന്നു .
ഏക്കറിന് 45,000 രൂപ ചെലവിട്ടാണ് പുഞ്ചകൃഷി ചെയ്തത്.കഴിഞ്ഞ സീസണിലും വളരെ വൈകിയാണ് പുഞ്ചകൃഷിയുടെ സംഭരണത്തുക ലഭിച്ചത്. ഇത്തവണയും അതേ അവസ്ഥ തന്നെ തുടര്‍ന്നു.