കർഷക പ്രതിഷേധങ്ങൾക്ക് പിൻതുണയുമായി കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

സ്വന്തം ലേഖകൻ

കോട്ടയം: കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക വിരുദ്ധ ബില്ലുകൾക്കെതിരെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഗാന്ധി പ്രതിമയിൽ മൺചിരാതുകൾ കത്തിച്ചു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിൽ,

കെപിസിസി നിർവാഹ സമിതി അംഗം ജയ് ജി പാലക്കലോടി, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ അജീഷ് വടവാതൂർ, അരുൺ മാർക്കോസ്, അനൂപ് അബൂബക്കർ,

ഗൗരി ശങ്കർ, സുബിൻ ജോസഫ്, അബൂ താഹിർ, ശ്രീക്കുട്ടൻ, അനീഷ് ജോയ്, യദു സി നായർ. റൂബിൻ തോമസ്. ഡാനി എന്നിവർ പ്രസംഗിച്ചു.