Spread the love

കോഴിക്കോട് : ടൊവിനോ തോമസ്, ​ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അ‌വതരിപ്പിക്കുന്ന തല്ലുമാല എന്ന ചിത്രം റിലീസ് ചെയ്തു. സിനിമയിലെ ആക്ഷൻ രംഗങ്ങൾ മികച്ച പ്രതികരണമാണ് നേടുന്നത്.

video
play-sharp-fill

അതിനിടെ തല്ലുമാല ശരിയ്ക്കും തല്ലായി മാറി. കോഴിക്കോട് ബാലുശേരിയിലാണ് സംഭവം. തല്ലുമാല പ്രദർശിപ്പിക്കുന്ന തിയേറ്ററിന് സമീപം മോഹൻലാൽ ആരാധകരും ടൊവിനോ തോമസ് ആരാധകരുമാണ് ഏറ്റുമുട്ടിയത്.

ഇരുകൂട്ടരും സംഘം ചേർന്ന് പരസ്പരം മർദ്ദിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ടൊവിനോ തോമസ്, ലുക്മാൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാവുന്നത്. മണവാളൻ വസീം എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ബീപാത്തുവാവുന്നത് കല്യാണി പ്രിയദർശനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയുടെ രണ്ടാം പകുതിയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് തല്ലുമാല നിർമ്മിക്കുന്നത്.