Spread the love

തൃക്കാക്കര: തൃക്കാക്കര നഗരസഭ സെക്രട്ടറിയുടെ പേരിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയതായി പരാതി. തൃക്കാക്കര നഗരസഭാ സെക്രട്ടറി ബി.അനിൽകുമാറിന്റെ പേരിൽ നഗരസഭാ ഡ്രൈവർ ലോഗ് ബുക്കിൽ ഒപ്പിട്ട സംഭവത്തിലാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്.

video
play-sharp-fill

ഓഗസ്റ്റ് മൂന്നിന് സെക്രട്ടറിയുമായി ഇരുപത് കിലോമീറ്റർ അകലെയുളള കോടതിയിൽ പോയതായും ആറി​ന് 28 കിലോമീറ്റർ അകലെയുളള മറൈൻ ഡ്രൈവിലെ റീജിണൽ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ പോയതായും കാട്ടിയാണ് ലോഗ് ബുക്കിൽ ഒപ്പിട്ടിരിക്കുന്നത്.

മെയ് 19 ന് നഗരസഭാ പ്രദേശത്തെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ സെക്രട്ടറി, റവന്യൂ ഇൻസ്‌പെക്ടർ എന്നിവർ 26 കിലോമീറ്റർ സഞ്ചരിച്ചതായും ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നു, ഇതിൽ ഇട്ടിരിക്കുന്ന ഒപ്പും വ്യാജമാണ് നഗരസഭയുടെ വാഹനങ്ങൾ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനാണ് ചട്ടപ്രകാരം ലോഗ് ബുക്കിൽ ഒപ്പിടേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറിയേറ്റിലെ ധനകാര്യ പരിശോധനാ വിഭാഗം പരിശോധനയ്ക്കെത്തുന്നതി​നാൽ വെള്ളിയാഴ്ച്ച രാവിലെ മുതൽ മുഴുവൻ വാഹനങ്ങളുടെയും ലോഗ് ബുക്കും താക്കോലും സെക്രട്ടറി ഓഫീസിലെത്തിക്കാൻ നിർദേശിച്ചിരുന്നു . തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്തിയത്.

തുടർന്ന് നഗരസഭ അധ്യക്ഷയുടെ അനുമതിയോടെ തൃക്കാക്കര പൊലീസിലും ധനകാര്യ വിഭാഗം കൊച്ചി റീജിയണൽ ജോയിൻ ഡയറക്ടർക്കും സെക്രട്ടറി ബി അനിൽകുമാർ പരാതി നൽകി. നഗരസഭയുടെ മുഴുവൻ വാഹനങ്ങളുടെയും കഴിഞ്ഞ ഒരു വർഷത്തെ ലോഗ് ബുക്ക് വിശദമായി പരിശോധിക്കാനും തീരുമാനിച്ചു.