വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്‌സ്ആപ്പ് ; വാട്‌സ്ആപ്പ് സെര്‍വര്‍, ഫയല്‍ എന്നിവയുടെ നിയന്ത്രണം വാട്‌സ് ആപ്പ് ഇന്ത്യക്ക് ഇല്ലെന്ന് വാട്‌സ്ആപ്പ് പ്രതിനിധി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്‌സ് ആപ്പ്. വിവരങ്ങള്‍ കൈമാറാന്‍ അധികാരം ഇല്ലെന്ന് വാട്‌സ്ആപ്പ് ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമോഹന്‍ ചൗധരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസിന്റെ ആവശ്യ പ്രകാരം വിവരങ്ങള്‍ നല്‍കാന്‍ കോടതി വാട്‌സ്ആപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

വാട്‌സ്ആപ്പ് സെര്‍വര്‍, ഫയല്‍ എന്നിവയുടെ നിയന്ത്രണം വാട്‌സ് ആപ്പ് ഇന്ത്യക്ക് ഇല്ലെന്ന് വാട്‌സ്ആപ്പ് പ്രതിനിധി അറിക്കുകയായിരുന്നു. എന്നാല്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പറയാനാവില്ലെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. ഈ മാസം 17 ന് കേസ് വീണ്ടും പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group