ചങ്ങനാശ്ശേരിയിൽ വ്യാജനോട്ട് നിർമ്മിച്ച് വിതരണം;  കേസിൽ പ്രതികളെ വെറുതെ വിട്ട് കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതി

ചങ്ങനാശ്ശേരിയിൽ വ്യാജനോട്ട് നിർമ്മിച്ച് വിതരണം; കേസിൽ പ്രതികളെ വെറുതെ വിട്ട് കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതി

Spread the love

സ്വന്തം ലേഖിക

കോട്ടയം: വ്യാജനോട്ട് നിർമ്മിച്ച് വിതരണം ചെയ്ത കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു.

ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജമായി നിർമ്മിച്ച നോട്ടുകൾ വിനിമയം ചെയ്യുന്നതിനായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് വരവെ പ്രതികളെ ചങ്ങനാശ്ശേരി പെരുന്ന ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. 500 ന്റെ വ്യാജ നോട്ടുകൾ വിനിമയത്തിനായി കൈവശം വച്ചു എന്ന് ആരോപിച്ച് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് പ്രതികളെ എറണാകുളം, ഇടുക്കി ,പത്തനംതിട്ട ജില്ലകളിൽ നിന്നും അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലാ പോലീസിന്റെ നിർദ്ദേശത്തെ തുടർന്ന് തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

പ്രതികളിൽ നിന്നും വ്യാജ നോട്ട് നിർമ്മാണത്തിന് ഉപയോഗിച്ച കമ്പ്യൂട്ടർ, സ്കാനർ , പ്രിന്റർ , 500 രൂപയുടെ 509 വ്യാജ കറൻസി നോട്ടുകൾ 100 രൂപയുടെ 200 വ്യാജ നോട്ടുകൾ എന്നിവ കണ്ടെടുത്തിരുന്നു.

കോട്ടയം ജില്ല സി.ബി.സി.ഐ.ഡി. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്ക് വേണ്ടി അഡ്വ. മജേഷ് കാഞ്ഞിരപ്പള്ളി, അഡ്വ: എം എസ് പ്രദീപ് , അഡ്വ:രഞ്ജിത്ത് ജോൺ , അഡ്വ: നൃപൻ വടക്കൻ , അഡ്വ: സി.എസ് അജയൻ എന്നിവർ ഹാജരായി.