play-sharp-fill
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖിലിനെ സഹായിച്ച തിരുവനന്തപുരം സ്വദേശിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്; അബിൻ സി രാജിന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖിലിനെ സഹായിച്ച തിരുവനന്തപുരം സ്വദേശിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്; അബിൻ സി രാജിന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

സ്വന്തം ലേഖിക

ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ മുൻ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കിയ എറണാകുളത്തെ ഏജൻസി ഉടമയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒളിവില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി സജു എസ് ശശിധരനെ കണ്ടെത്താനായാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാള്‍ട്ടയില്‍ ജോലിക്കായി വിസ വാഗ്‌ദ്ധാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ സെപ്തംബറില്‍ ഇയാള്‍ പൊലീസിന്‍റെ പിടിയിലായി. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു.

അതേസമയം, കേസിലെ രണ്ടാം പ്രതി അബിൻ സി രാജിന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. കസ്റ്റഡിയിലുള്ള ഒന്നാം പ്രതി നിഖില്‍ തോമസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.

നിഖിലിന്‍റെ ഫോണ്‍ കൂടാതെ അബിൻ സി രാജിന്‍റെ ഫോണും പൊലീസിന് പരിശോധിക്കാൻ സാധിച്ചിട്ടില്ല. നിഖില്‍ ഫോണ്‍ ഉപേക്ഷിച്ചെന്നും അബിൻ്റെ പഴയ ഫോണ്‍ നശിച്ചുപോയെന്നുമാണ് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.