
വ്യാജരേഖയില്‍ തെറ്റ് ചെയ്തത് വിദ്യ മാത്രം; പങ്കില്ലാത്ത കാര്യത്തില്‍ ആര്‍ഷോയെ പ്രതിക്കൂട്ടില്‍ നിറുത്തരുതെന്ന് മന്ത്രി ബിന്ദു
സ്വന്തം ലേഖിക
തിരുവനന്തപുരം: വ്യാജരേഖ ചമച്ച വിഷയത്തില്‍ തെറ്റു ചെയ്തത് കെ വിദ്യയാണെന്നും കോളേജ് പ്രിൻസിപ്പലിന് അതില്‍ പങ്കില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്ക് എതിരെ ഉയര്‍ന്ന വിഷയത്തില്‍ കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാങ്കേതിക തകരാറാണ് സംഭവിച്ചത്. ആര്‍ഷോയ്ക്ക് പങ്കില്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തരുതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സര്‍വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാൻ ഉത്തരവിട്ടതായും മന്ത്രി അറിയിച്ചു.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.
Third Eye News Live
0