
ഫേസ്‌ബുക്ക് ഇന്‍സ്‌റ്റഗ്രാം എന്നിവയില്‍നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ എടുത്ത് മോര്‍ഫ് ചെയ്‌ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; പ്രതി കോട്ടയം ടി.വി പുരം സ്വദേശി എന്‍. അരുൺ പിടിയില്‍
കോട്ടയം: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പ്രതി പിടിയില്‍. കോട്ടയം ടി.വി. പുരം നെടിയത്ത് വീട്ടില്‍ എന്‍.അരുൺ (35) ആണ് പിടിയിലായത്. പെണ്‍കുട്ടികളുടെ ഫേസ്‌ബുക്ക് ഇന്‍സ്‌റ്റഗ്രാം എന്നിവയില്‍നിന്നു ഇവരുടെ ഫോട്ടോകള്‍ എടുത്ത് മോര്‍ഫ് ചെയ്‌തു അശ്ലീല ചിത്രം ആക്കുകയാണ് ചെയ്യുന്നത്.
തുടര്‍ന്ന് അരുണ്‍ വ്യാജ ഫേസ്‌ബുക് അക്കൗണ്ട് നിര്‍മിച്ചു അത് വഴി ഫേസ്‌ബുക്, ഇന്‍സ്‌റ്റാഗ്രാം എന്നിവയില്‍ ഈ ഫോട്ടോകളും വീഡിയോകളും പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു. ഈ മാസം 16നും അതിനുശേഷവും എട്ട് പെണ്‍കുട്ടികളുടെ ഫേസ്‌ബുക് പേജില്‍നിന്നു ഫോട്ടോകള്‍ എടുത്തു മോര്‍ഫ് ചെയ്‌തു അശ്ലീലഫോട്ടോകളായി ഫേസ്‌ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും പ്രചരിപ്പിക്കുന്നതായി പോലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും വ്യാജ ഫേസ്‌ബുക്ക് പ്രഫൈലുകളായ കുമാര്‍ സെവന്‍, പ്രമീളാ അഖില്‍ എന്നീ അക്കൗണ്ടുകള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന അരുണിനെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ എറണാകുളം കേന്ദ്രികരിച്ചു സറ്റേഷനറി കടയുടെ വൈക്കം ശാഖയില്‍ ജോലി ചെയ്‌തു വരികയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 12മണിയോട് കൂടിയാണ് അരുണിനെ വൈക്കം ഭാഗത്തുനിന്നു പിടികൂടിയത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നു 2020മുതല്‍ ഇങ്ങനെ പെണ്‍കുട്ടികളുടെയും മറ്റും ഫോട്ടോകള്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തതായി കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി വ്യാജ ഫേസ്‌ബുക് ഗ്രൂപ്പുകളിലും മറ്റും ഈ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്‌തഫോട്ടോകളും ഉണ്ട്. ഇതിനു പിന്നില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ജില്ലാ പോലീസ് മേധാവി എസ്.പി. മോഹന ചന്ദ്രന്റെ നിര്‍ദേശനുസരണം കായകുളം ഡി.വൈ.എസ്.പി. ബാബുകുട്ടന്റെ നേതൃത്വത്തില്‍ ഹരിപ്പാട് എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഷൈജ, അനന്തു സി.പി.ഒമാരായ സുരേഷ്, നിഷാദ്, സജാദ്, പ്രദീപ് ഉണ്ണികൃഷ്‌ണന്‍, ആലപ്പുഴ സൈബര്‍ സെല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.