video
play-sharp-fill

എക്സിറ്റ് പോളുകൾ ശരിയായാൽ  ഉപതെരഞ്ഞെടുപ്പ് ആറ് മണ്ഡലങ്ങളിൽ, ബി ജെ പി  എം എൽ എമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യത

എക്സിറ്റ് പോളുകൾ ശരിയായാൽ ഉപതെരഞ്ഞെടുപ്പ് ആറ് മണ്ഡലങ്ങളിൽ, ബി ജെ പി എം എൽ എമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യത

Spread the love

സ്വന്തംലേഖകൻ

തിരുവനന്തപുരം : രാജ്യത്തെ പ്രമുഖ ചാനലുകളുടെയും ഏജൻസികളുടെയും എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നലെ പുറത്ത് വന്നു. ഈ പ്രവചനങ്ങൾ ശരിയാണെങ്കിൽ കേരളത്തിൽ ഉടൻ നടക്കാനിരിക്കാൻ സാധ്യത 6 ഉപതെരഞ്ഞെടുപ്പുകളാണ്. വടകരയിൽ കെ. മുരളീധരൻ, എറണാകുളത്ത് ഹൈബി ഈഡൻ, കോഴിക്കോട് എ. പ്രദീപ് കുമാർ, ആലപ്പുഴയിൽ എ.എം ആരിഫ്, എന്നിവർ വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇതുപ്രകാരം നാലും ഒപ്പം എം എൽ എ മാർ മരണപ്പെട്ട മഞ്ചേശ്വരം, പാലാ മണ്ഡലങ്ങളിലേത് കൂടിയാകുമ്പോൾ ആകെ ആറ് മണ്ഡലങ്ങൾ. കെ. മുരളീധരൻ വട്ടിയുർക്കാവ് മണ്ഡലത്തെയും പ്രദീപ് കുമാർ കോഴിക്കോടിനെയും ഹൈബി ഈഡൻ എറണാകുളത്തെയും ആരിഫ് അരൂരിനെയുമാണ് നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും 2016 ൽ രണ്ടാം സ്ഥാനത്ത് വന്ന ബിജെപി ഉപതെരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽ ജയിക്കാമെന്ന പ്രതീക്ഷയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായാൽ ഉപതെരഞ്ഞെടുപ്പുകളിൽ അവരുടെ സാധ്യത വർധിക്കും.