video
play-sharp-fill
ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി എത്തിച്ച 450 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഐ.ടി ജീവനക്കാരൻ പിടിയിൽ

ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി എത്തിച്ച 450 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഐ.ടി ജീവനക്കാരൻ പിടിയിൽ

കൊച്ചി : പുല്ലേപ്പടിയിലെ ഫ്ളാറ്റില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 450 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഐ.ടി ജീവനക്കാരനായ ഗുജറാത്ത് സ്വദേശി പിടിയില്‍.

ഫ്ലാറ്റിലെ താമസക്കാരൻ കരണിനെ (29) യാണ് എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

സർക്കിള്‍ ഇൻസ്പെക്ടർ പി. ശ്രീരാജിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി  ബംഗളൂരുവില്‍നിന്ന് 50,000 രൂപയ്ക്കാണ് ഇയാള്‍ കഞ്ചാവെത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.