ഇൻസ്റ്റാഗ്രാമിൽ റീച്ച് കിട്ടാൻ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ പങ്കുവെച്ചു; യുവതിയെ  അറസ്റ്റ് ചെയ്ത് എക്‌സൈസ്; മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍  വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചെന്ന് ആരോപിച്ച് യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അഞ്ജനയെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

തൃശൂര്‍ കുണ്ടോളിക്കടവ് കള്ളുഷാപ്പില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കള്ളുകുടിക്കുന്ന വീഡിയോ ആണ് യുവതി റീലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതത്. ഇന്‍സ്റ്റഗ്രാമില്‍ റീച്ച് കുട്ടാനാണ് യുവതി ഇത് ചെയ്തതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ അറസ്റ്റ് ചെയ്ത എക്‌സൈസ് നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ എക്‌സൈസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.