റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിൽ കഞ്ചാവ് കടത്ത് ; തിരൂരങ്ങാടിയിൽ ആറ് കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ : യുവാവിനെ  പിടികൂടിയത് എക്‌സൈസിന്റെ മിന്നൽ പരിശോധനയിൽ

റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിൽ കഞ്ചാവ് കടത്ത് ; തിരൂരങ്ങാടിയിൽ ആറ് കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ : യുവാവിനെ  പിടികൂടിയത് എക്‌സൈസിന്റെ മിന്നൽ പരിശോധനയിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: തൃക്കളം പാലത്തിങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം നടത്തുന്നതിനായി കൊണ്ടുവന്ന ആറ് കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിൽ കഞ്ചാവ് കടത്തിയ തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് വീട്ടിൽ നൗഫലാണ് എക്‌സൈസ് പിടിയിലായത്.

തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻതോതിൽ കഞ്ചാവ് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്‌സൈസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പരപ്പനങ്ങാടി തീരദേശ മേഖല കേന്ദ്രീരിച്ചും ഒപ്പം ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും വ്യാപകമായി കഞ്ചാവ് വിതരണം നടത്തുന്നത് ഇയാളാണെന്നും എക്‌സസൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇയാളുടെ കൂട്ടത്തിലുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ പിടികൂടാനാകുമെന്നും ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ് അറിയിച്ചു.

ഇൻസ്‌പെക്ടർക്ക് ഒപ്പം ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, വിനീഷ്, സുഭാഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ലിഷ, ഡ്രൈവർ ചന്ദ്രമോഹൻ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.

Tags :