video
play-sharp-fill

ഹംഗറിയെ മറികടന്നു; ജര്‍മനിക്ക് തുടര്‍ച്ചയായ രണ്ടാം ജയം; യൂറോയില്‍ പ്രീ ക്വാര്‍ട്ടറിനോട് അടുത്ത് ആതിഥേയര്‍

ഹംഗറിയെ മറികടന്നു; ജര്‍മനിക്ക് തുടര്‍ച്ചയായ രണ്ടാം ജയം; യൂറോയില്‍ പ്രീ ക്വാര്‍ട്ടറിനോട് അടുത്ത് ആതിഥേയര്‍

Spread the love

മ്യൂണിക്ക്: യൂറോ കപ്പില്‍ ജര്‍മനിക്ക് തുടര്‍ച്ചയായ രണ്ടാം ജയം.

ഹംഗറിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം.
ജമാല്‍ മുസിയാല, ഗുണ്ടോഗന്‍ എന്നിവരാണ് ജര്‍മനിയുടെഗോളുകള്‍ നേടിയത്.

ഇതോടെ പ്രീ ക്വാര്‍ട്ടറിനോട് അടുക്കാന്‍ ആതിഥേയര്‍ക്കായി. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അവര്‍. ഗൂപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്ര ഏകപക്ഷീയമായിരുന്നില്ല ഹംഗറിക്കെതിരായ മത്സരം. മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. മികച്ച ഫിനിഷര്‍മാരുടെ അഭാവമാണ് ഗോളില്‍ നിന്ന് അകറ്റി നിര്‍ത്തിയത്.

20-ാം മിനിറ്റിലാണ് ജര്‍മനി ആദ്യ ഗോള്‍ നേടുന്നത്. ഗുണ്ടോഗനാണ് ഗോളിന് വഴിയൊരുക്കിയത്. റോളന്‍സ് സൊള്ളായിയിലൂടെ ഹംഗറി തിരിച്ചടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ആദ്യപാതി ഇതേ സ്‌കോര്‍ നിലയില്‍ അവസാനിച്ചു.

രണ്ടാംപാതിയില്‍ ഗുണ്ടോകനിലൂടെ ലീഡെടുത്ത് ജര്‍മനി വിജയമുറപ്പിച്ചു.