Spread the love

ഏറ്റുമാനൂർ: പ്രദേശവാസികളുടെ സമഗ്രവികസനവും സൗഹൃദപരമായ സമൂഹനിർമാണവും ലക്ഷ്യമാക്കി അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ.

video
play-sharp-fill

പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ലക്ഷ്യമിട്ട് ശുചിത്വ ക്യാമ്പയിന്‍റെ ഭാഗമായി മാലിന്യ സംസ്കരണ പരിശീലനം, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നട്ട് പരിപാലിക്കൽ, മഴവെള്ള സംഭരണ ബോധവൽക്കരണം തുടങ്ങിയവയ്ക്ക് മുൻഗണന നൽകും. പച്ചക്കറി-ഔഷധ തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകും.

സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് സിസിടിവി സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കും. സ്ട്രീറ്റ് ലൈറ്റ് പരിശോധനയും റോഡ് അറ്റകുറ്റപ്പണികൾക്കായി ബന്ധപ്പെട്ട അധികൃതരുമായുള്ള ഇടപെടലുകളും തുടരും. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി കോൺടാക്ട് ലിസ്റ്റ് എല്ലാ വീടുകളിലും വിതരണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, യോഗ ക്ലാസുകൾ, ജീവിതശൈലിരോഗങ്ങള്‍ തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തും. വിദ്യാഭ്യാസവും അവബോധവും വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനും മുതിർന്നവർക്ക് ഡിജിറ്റൽ ലിറ്ററസി ക്ലാസുകൾ സംഘടിപ്പിക്കാനും മുൻകൈ എടുക്കും.
കരിയർ ഗൈഡൻസ്, റോഡ് സുരക്ഷ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവയും പദ്ധതിയുടെ ഭാഗമാകും.

സാമൂഹിക-സാംസ്കാരിക രംഗത്ത് ഓണം, വിഷു, ക്രിസ്മസ് ആഘോഷങ്ങൾ, കുടുംബ സംഗമം, വിനോദയാത്രകൾ, കുട്ടികൾക്കും സ്ത്രീകൾക്കും വിവിധ മത്സരങ്ങൾ, മുതിർന്ന പൗരന്മാർക്കായുള്ള പ്രത്യേക ദിനം എന്നിവ സംഘടിപ്പിക്കും.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരിക്കും ഈ പദ്ധതികൾ നടപ്പിലാക്കുകയെന്ന് അസോസിയേഷന്‍റെ വാര്‍ഷികപൊതുയോഗത്തില്‍ രൂപരേഖ അവതരിപ്പിച്ച പ്രസിഡന്‍റ് ബി.സുനില്‍കുമാര്‍ പറഞ്ഞു.

പുതിയ ഭാരവാഹികള്‍

ഏറ്റുമാനൂർ ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷന്‍റെ പുതിയ ഭാരവാഹികളായി. ബി.സുനിൽകുമാർ (പ്രസിഡന്‍റ്), ജി. വിനോദ് കുമാർ (സെക്രട്ടറി), എൻ. വിജയകുമാർ (ട്രഷറർ), ഈ. പി. സലിം, എ.വി. പ്രദീപ് കുമാർ (വൈസ് പ്രസിഡന്‍റ്), എം. എസ്. അപ്പുകുട്ടൻ നായർ, ടി.ജി. രാമചന്ദ്രൻ നായർ (ജോയിന്‍റ് സെക്രട്ടറി), ബി. അരുൺ കുമാർ, ഹരികുമാർ ജി നായർ, രാഹുൽ എൻ എസ്, ജി. മാധവൻകുട്ടിനായർ, രവികുമാർ കെ.പി., അമ്മിണി സുശീലൻ നായർ, ജി ശ്രീകുമാര്‍, കൃഷ്ണന്‍കുട്ടികുറുപ്പ് എന്നിവരെയും രക്ഷാധികാരിയായി ദിനേശ് ആർ ഷേണായിയേയും തിരഞ്ഞെടുത്തു.

ജേക്കബ് ജെ കൂപ്ലി വരണാധികാരിയായി. വാർഷികപൊതുയോഗത്തില്‍ ദിനേശ് ആര്‍ ഷേണായി അധ്യക്ഷനായിരുന്നു. സെക്രട്ടറി ജി. വിനോദ് കുമാർ വാർഷികറിപ്പോർട്ടും ട്രഷറർ എൻ. വിജയകുമാർ കണക്കുകളും അവതരിപ്പിച്ചു.