
ഏറ്റുമാനൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് അടക്കം പത്തു പേർക്ക് കൂടി കൊവിഡ്; അതീവ ജാഗ്രതയിൽ വീണ്ടും ഏറ്റുമാനൂർ; ജോയി മാളിലെ അഞ്ചു ജീവനക്കാർക്കു കൂടി കൊവിഡ്; ജില്ലയിൽ 36 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഏറ്റുമാനൂരിലെ ഒരു കുടുംബത്തിലെ നാലു പേർക്ക് അടക്കം പത്തു പേർക്കു കൂടി കൊവിഡ്. ഏറ്റുമാനൂരിൽ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെ തിരുനക്കരയിലും കൊ
വിഡ് സ്ഥിരീകരിച്ചു. ജോയി മാളിലെ ജീവനക്കാരായ അഞ്ചു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ ഏറ്റുമാനൂരിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നു ഏറ്റുമാനൂർ മേഖലയെ പ്രത്യേക ക്ലസ്റ്ററായി തിരിച്ചാണ് ഇപ്പോൾ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനിടെയാണ് ഇപ്പോൾ ഏറ്റുമാനൂർ നഗരസഭ മേഖലയിൽ മാത്രം ഏഴു പേർക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര ശ്രീനിവാസയ്യർ റോഡിൽ ഒരു വീട്ടിൽ വാടകയ്ക്കു ജോയി മാളിലെ ജീവനക്കാർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ ആറു ജീവനക്കാരാണ് ജോയിമാളിലെ താമസിച്ചിരുന്നത്. ഇവരിൽ അഞ്ചു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ ജോയി മാളിലെ രണ്ടു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ഒരാൾ മള്ളൂശേരി സ്വദേശിയും മറ്റൊരാൾ പനച്ചിക്കാട് കുഴിമറ്റം സ്വദേശിയുമായിരുന്നു. കുഴിമറ്റം സ്വദേശിയുടെ കുടുംബത്തിലെ ഏഴു പേർക്കാണ് കൊവിഡ് നേരത്തെ സ്ഥിരീകരിച്ചത്. ഇതോടെ ജോയി മാളുമായി മാത്രം ബന്ധപ്പെട്ട് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി.