
മുൻ വൈരാഗ്യത്തെ തുടർന്ന് മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമണം ; ഏറ്റുമാനൂരിൽ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍
ഏറ്റുമാനൂർ: മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാൾ പിടിയിൽ. അതിരമ്പുഴ കോട്ടമുറി കോളനിയിൽ പേമലമുകളേൽ വീട്ടിൽ ബിനീഷ് (29) ആണ് പിടിയിലായത്. ഏറ്റുമാനൂർ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പോലീസിന്റെ പിടിയിലായ പ്രതിയും സുഹൃത്തായ മഹേഷും ചേർന്ന് കഴിഞ്ഞ ജനുവരിയിൽ ഏറ്റുമാനൂർ സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും മുഖത്ത് മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
പ്രതികൾക്ക് മധ്യവയസ്കയോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്. മധ്യവയസ്കയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് മഹേഷിനെ അറസ്റ്റ് ചെയ്യുകയും, തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതിയായ ബിനീഷിനേയും പിടി കൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച് .ഓ ഷോജോ വര്‍ഗീസ് ,എസ്.ഐ മാരായ സൈജു, ജയപ്രസാദ്, എ.എസ്.ഐ സജി ,സി.പി.ഓ മാരായ അനീഷ്, ഡെന്നി, സെയ്‌ഫുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.