
കോട്ടയം നഗരത്തിൽ വൻ അനാശാസ്യമെന്ന തേർഡ് ഐ ന്യൂസ് വാർത്തകൾക്ക് പിന്നാലെ പോലീസ് നടപടി ശക്തമാക്കി; ഇതോടെ ഏറ്റുമാനൂരിലേക്ക് കളം മാറ്റി ചവിട്ടി അനാശാസ്യക്കാർ; ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപം രമ്യയും മാളുവും നടത്തുന്നത് വൻ അനാശാസ്യ കേന്ദ്രങ്ങൾ; തേർഡ് ഐ ന്യൂസിൽ നിന്നും വാട്ട്സ് ആപ്പിൽ ചാറ്റ് ചെയ്തപ്പോൾ രണ്ട് പെൺകുട്ടികൾ ഉണ്ടെന്നും 3000 രൂപയാണ് റേറ്റ് എന്നും മറുപടി; പിന്നാലെ പെൺകുട്ടികളുടെ ഫോട്ടോയും അയച്ചു തന്നു: ചാറ്റും പെൺകുട്ടികളുടെ ഫോട്ടോകളുമടക്കം പോലീസിന് കൈമാറി
കോട്ടയം : നഗരത്തിൽ വൻ അനാശാസ്യമെന്ന തേർഡ് ഐ ന്യൂസ് വാർത്തകൾക്ക് പിന്നാലെ പോലീസ് നടപടി ശക്തമാക്കിയതോടെ കോട്ടയത്തു നിന്നും ഏറ്റുമാനൂരിലേക്ക് കളം മാറ്റി ചവിട്ടി അനാശാസ്യക്കാർ.
ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപം രമ്യ എന്ന യുവതിയും ഏറ്റുമാനൂരും കാരിത്താസും മെഡിക്കൽ കോളേജ് ജംഗ്ഷനും കേന്ദ്രീകരിച്ച് മാളുവും അനീഷ് എന്ന യുവാവും ചേർന്ന് നടത്തുന്നത് വൻ അനാശാസ്യ കേന്ദ്രങ്ങളാണ്.
തേർഡ് ഐ ന്യൂസിൽ നിന്നും വിമല ആശുപത്രിക്ക് സമീപം അനാശാസ്യം നടത്തുന്ന കേന്ദ്രത്തിലേക്ക് വാട്ട്സ് ആപ്പിൽ ചാറ്റ് ചെയ്തപ്പോൾ രണ്ട് പെൺകുട്ടികൾ ഉണ്ടെന്നും 3000 രൂപയാണ് റേറ്റ് എന്നും മറുപടി കിട്ടി. പിന്നാലെ രണ്ട് പെൺകുട്ടികളുടെ ഫോട്ടോയും അയച്ചു തന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാറ്റും ഫോൺ നമ്പരും പെൺകുട്ടികളുടെ ഫോട്ടോകളുമടക്കമുള്ളവ തേർഡ് ഐ ന്യൂസിൽ നിന്നും പോലീസിന് കൈമാറിയിട്ടുണ്ട്
നഗരത്തിൽ പലയിടത്തും അനാശാസ്യമെന്ന വാർത്തകൾക്ക് പിന്നാലെ പോലീസ് നഗരം അരിച്ചുപെറുക്കി അനാശാസ്യക്കാരെ തുരത്തി ഓടിച്ചിരുന്നു. എന്നാൽ വാർത്തകളും പോലീസ് നടപടിയും അവസാനിച്ചതോടെ അനാശാസ്യക്കാർ വീണ്ടും തലപൊക്കി തുടങ്ങിയിട്ടുണ്ട്.
കോട്ടയത്തെ അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് വലിയ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിലാണ്. അനാശാസ്യ കേന്ദ്രങ്ങളിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിട്ടുള്ള നഗരത്തിലെ പല പ്രമാണിമാരും ഇവർക്കായി ഒരുക്കുന്നത് വലിയ സംരക്ഷണവലയമാണ്.