
ഏറ്റുമാനൂർ പേരൂരിൽ ഐസ് ക്രീം ഫാക്ടറിയ്ക്കു തീ പിടിച്ചു; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ഏറ്റമാനൂർ പേരൂരിൽ ഐസ് ക്രീം ഫാക്ടറിയ്ക്കു തീ പിടിച്ചു. പേരൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സെന്റ് തോമസ് ഐസ് ഫാക്ടറിയ്ക്കാണ് രാത്രിയിൽ തീ പിടിച്ചത്.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഫാക്ടറിയുടെ കൂളിംങ് റൂമിൽ തീ പിടുത്തം ഉണ്ടായത്. തീ പടർന്നു പിടിക്കുന്നത് കണ്ട് ജീവനക്കാരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന്, ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയന്ത്രണ വിധേയമാക്കാൻ ശ്രമം ആരംഭിച്ചു. തുടർന്ന്, അഗ്നിരക്ഷാ സേനയിലും ഏറ്റുമാനൂർ പൊലീസിലും വിവരം അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് നിന്നുള്ള രണ്ട് അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘം സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണം എന്ന് കരുതുന്നു
Third Eye News Live
0